Share this Article
എ.വി.ഗോപിനാഥിന് സസ്പെന്‍ഷന്‍; നടപടി നവകേരള സദസ്സിൽ പങ്കെടുത്തതിന്
വെബ് ടീം
posted on 04-12-2023
1 min read
Former MLA AV Gopinath suspended from congress


തിരുവനന്തപുരം:പാർട്ടി വിലക്കു ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത മുൻ എംഎൽഎയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ.വി.ഗോപിനാഥിനെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു.സിപിഐഎം  ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എ.വി. ഗോപിനാഥ് എത്തിയത്. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങൾക്ക് പിന്തുണയെന്നും പാർലമെന്റ് തെഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും  ഗോപിനാഥ് അന്ന് വ്യക്തമാക്കിയിരുന്നു. 

നവകേരള സദസ്സ് പാലക്കാട് എത്തിയപ്പോഴായിരുന്നു എ വി ഗോപിനാഥ് പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.

പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. തന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോൺഗ്രസുകാരനായാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും എ വി ഗോപിനാഥ് പറഞ്ഞിരുന്നു.

നേരത്തെ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് അറിയിച്ച എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കെപിസിസി നേതൃത്വം ശ്രമം നടത്തിയിരുന്നു. രമ്യാ ഹരിദാസ് എംപി ഗോപിനാഥിൻ്റെ വീട്ടിൽ നേരിട്ടെത്തി ഗോപിനാഥിനോട് സംസാരിച്ചിരുന്നു. രമ്യാ ഹരിദാസ് വീട്ടിലെത്തിയതിന് ശേഷം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എ വി ഗോപിനാഥുമായി ടെലഫോണിൽ സംസാരിച്ചിരുന്നു. കെപിസിസി പ്രസിഡന്റുമായി നടന്ന ഫോൺ സംഭാഷണം തീർത്തും സൗഹൃദപരമായിരുന്നുവെന്ന് പിന്നീട് എ വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. സിൽ; എ.വി.ഗോപിനാഥിന് സസ്പെന്‍ഷന്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories