Share this Article
സിസ്റ്റർ അമല കൊലക്കേസ്; ജീവപര്യന്തം തടവ് ശരിവച്ച് ഹൈക്കോടതി
വെബ് ടീം
posted on 10-12-2023
1 min read
sister amala murder case

കൊച്ചി: പാലാ കര്‍മലീത മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ പ്രതിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി. കാസര്‍കോട് സ്വദേശി സതീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിക്കെതിരെ ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത്. 2015 സെപ്റ്റംബര്‍ പതിനേഴിന് പുലര്‍ച്ചെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്. കവര്‍ച്ചാശ്രമത്തിനിടെ തലയ്ക്കടിച്ചായിരുന്നു കൊലപാതകം. 

പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സതീഷ് ബാബുവിനെ ജീവപര്യന്തം തടവിന് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, ജോൺസൻ ജോൺ എന്നിവരടങ്ങിയ ബഞ്ച് ആണ് അപ്പീൽ തള്ളിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories