Share this Article
കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
വെബ് ടീം
posted on 22-12-2023
1 min read
building-caught-fire-in-angamaly.

കൊച്ചി:  അങ്കമാലി കറുകുറ്റിയില്‍ വന്‍ തീപിടിത്തം. തീണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമത്തിലാണ്. ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 

കറുകുറ്റി ദേശീയ പാതയ്ക്കു സമീപത്തുള്ള കെട്ടിടത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന്  എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. 


ഇന്ന് വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഒരു റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇതെന്നാണ് വിവരം. കെട്ടിടത്തിന്റെ മുന്‍വശത്താണ് തീപിടിച്ചത്. നിലവില്‍ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

അങ്കമാലി ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റുകളാണ് നിലവില്‍ സ്ഥലത്തുള്ളത്. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകളെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കെട്ടിടത്തിന് സമീപം ട്രാന്‍സ്ഫോമര്‍ ഉള്ളതിനാല്‍ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories