Share this Article
ആറു വയസ്സുകാരിയുടെ കൊലപാതകം; അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി പ്രോസിക്യൂഷന്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി  പ്രോസിക്യൂഷന്‍.ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി തേടി.

ഡിജിപിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ബലാത്സംഗം, കൊലപാതക കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി പ്രതി അര്‍ജ്ജുനെ വെറുതെ വിട്ടത്. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചിരുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories