പ്രാഗ്∙:ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ചാൾസ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്സിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് വിദ്യാർഥികളുൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമിയെ വെടിവച്ചുകൊന്നതായി പൊലീസ് അറിയിച്ചു. എത്രപേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.