Share this Article
പിന്നോട്ടെടുത്ത കാറില്‍ ലോറി ഇടിച്ചുകയറി; വാഹനാപകടത്തില്‍ 7 മലയാളികള്‍ക്ക് പരിക്ക്
accident

ഉഡുപ്പി കുന്ദാപുരയ്ക്ക് സമീപം ഇന്നോവ കാറിൽ ലോറി ഇടിച്ച് കയറി പയ്യന്നൂർ സ്വദേശികളായ ഏഴ് പേർക്ക് പരിക്കേറ്റു.  മൂകാംബിക ക്ഷേത്ര ദർശനം നടത്തി മടങ്ങി വരവെയായിരുന്നു അപകടം.സംഭവത്തിന്റെ നടുക്കുന്ന  ദൃശ്യം പുറത്ത്.

കുന്ദാപുരയിലെ കുംഭാഷിയിൽ ഉള്ള ശ്രീ ചന്ദ്രികാ ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇന്നോവ കാർ പിറകിലോട്ട്  എടുത്ത് അമ്പലത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ അമിത വേഗത്തിലെത്തിയ മീൻ ലോറി  നിയന്ത്രണം വിട്ട്  ഇന്നോവയ്ക്ക് പിന്നിൽ  ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു.

പയ്യന്നൂർ തായ്നേരി കൈലാസിൽ നാരായണൻ,ഭാര്യ വത്സല, അയൽവാസി കൗസ്തുപത്തിൽ മധു, ഭാര്യ അനിത,അന്നൂർ സ്വദേശി റിട്ട അദ്ധ്യാപകൻ ഭാർഗവൻ,ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. നാരായണൻ, ചിത്രലേഘ, വത്സല, അനിത എന്നിരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാരായണൻ അപകട നില തരണം ചെയ്തു.  മറ്റ് മൂന്ന് പേരെ കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിരിക്കുകയയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories