Share this Article
നടനും നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു
വെബ് ടീം
posted on 27-12-2023
1 min read
Alappy Benny passes away

കൊല്ലം: നടനും നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 72 വയസ് ആയിരുന്നു. എം  ജി സോമന്‍, ബ്രഹ്മാനന്ദന്‍ എന്നിവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയുടെ കായംകുളം കേരളാ തിയേറ്റേഴ്സിലൂടെയാണ് ബെന്നി നാടക രംഗത്തെത്തിയത്.

പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിള്‍ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സല്‍ എന്നീ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. അഞ്ഞൂറോളം നാടക ഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തി ഗാനങ്ങളുള്‍പ്പെടെ നിരവധി ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

1996ല്‍ നാടകം കഴിഞ്ഞ് വരവെ നാടകവണ്ടി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബെന്നിക്ക് കാല് നഷ്ടപ്പെട്ടിരുന്നു. പാല മരിയന്‍ സദനത്തിലെ ബെന്നിയുടെ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളും മുമ്പ് എത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories