മദ്യനിരോധനം ഭാഗികമായി പിന്‍വലിച്ച ഗുജറാത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഗിഫ്റ്റ് സിറ്റിയില്‍ മദ്യം വില്‍ക്കുന്നതിനും കൈവശം വൈക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനം രൂപീകരിച്ചതു മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റിയായി വികസിപ്പിച്ചുകൊണ്ടുവരുന്ന ഗിഫ്റ്റ് സിറ്റിക്കായി മദ്യം വില്‍ക്കുന്നതിനും കഴിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും സര്‍ക്കാര്‍ ഭാഗിക അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും സിറ്റിയിലെ എല്ലാ ജീവനക്കാര്‍ക്കും മദ്യം ഉപയോഗിക്കാം. എന്നാല്‍ ബിജെപിയുടെ നീക്കം തികച്ചും തെറ്റാണെന്നാണ് പതിപക്ഷം പറയുന്നത്.
മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് യുവാക്കളെ വഴി തെറ്റിക്കുമെന്ന് പ്രതിപക്ഷവാദം. എന്നാല്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിയാല്‍ പ്രത്യേക സാമ്പത്തിക മേഖലയായ ഗിഫ്റ്റ് സിറ്റിയില്‍ സാമ്പത്തിക ഉണര്‍വുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മദ്യനിരോധനം നിലനില്‍ക്കുന്ന ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. മിസോറാം,നാഗാലാന്‍ഡ്,ബിഹാര്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. സമ്പൂര്‍ണ മദ്യനിരോധനമുണ്ടെങ്കിലും വ്യാജ മദ്യ ദുരന്തങ്ങള്‍ പതിവാണ് ഗുജറാത്തില്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടെ മദ്യദുരന്തത്തില്‍ എണ്ണൂറിലധികം പേരാണ് മരിച്ചത്. മദ്യനിരോധനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്ന മേഖലയില്‍ മാറ്റമുള്ള ഭാഗിക മദ്യനിരോധനം പ്രതികൂലമാകുമെന്നാണ് ഉയരുന്ന വിമര്‍ശനം.