കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ചതായി യുകെ. ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യുകെ സര്‍ക്കാരിന്റെ ഇത്തരത്തിലൊരു നീക്കം. പതിനാറ് വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായും സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ധിച്ചു വരുന്നത്.
അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുന്നതിനും ഇത്തരം സംഭവങ്ങളില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം പിഴയീടാക്കാനുമാണ് ലക്ഷ്യം. ഇതിനായി നിലവില്‍ ഓണ്‍ലൈന്‍ ആക്റ്റ് നിലവിലുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന അപകടസാധ്യതകളെ കുറിച്ച് അടുത്ത വര്‍ഷം പഠനം ആരംഭിക്കും.
സോഷ്യല്‍ മീഡിയാ ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യയിലേക്കും അപകടകരമായ വെല്ലുവിളികള്‍ സ്വീകരിക്കുന്നതിലേക്കും നയിച്ച സംഭവങ്ങള്‍ നിരവധി ഉണ്ടായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍. കൂടാതെ മാതാപിതാക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ച് ബോധവല്‍കരിക്കേണ്ടതുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്.