Share this Article
നാളെ മുതല്‍ കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴ, ശനിയാഴ്ച ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെബ് ടീം
posted on 06-12-2023
1 min read
WEATHER ALERT CHANGED

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മുതല്‍ കൂടുതല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്. ജാഗ്രതയുടെ ഭാഗമായി നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു മുന്നറിയിപ്പ്.

എന്നാല്‍ ശനിയാഴ്ച കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. നേരത്തെ വെള്ളിയാഴ്ചയ്ക്ക് സമാനമായി എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്.  മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories