Share this Article
സിക്സ് പറത്താൻ ശ്രമിക്കുന്നതിനിടെ മുഖമിടിച്ച് വീണ് എംഎൽഎ
വെബ് ടീം
posted on 29-12-2023
1 min read
BJD MLA injured while playing cricket in Odisha

കലഹണ്ടി: ഒഡീഷയിൽ നിന്നുള്ള ബിജെഡി എംഎൽഎ ഭൂപേന്ദ്ര സിങ്ങിന്റെ ക്രിക്കറ്റ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ.കലഹണ്ടിയിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. പരിപാടി കഴിഞ്ഞ് അദ്ദേഹത്തെ ബാറ്റ് ചെയ്യാൻ സംഘടകർ ക്ഷണിച്ചു. മറ്റു അതിഥികളും മത്സരത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാക്കളുമെല്ലാം കൂടിനിൽക്കെ എം.എൽ.എ ബാറ്റെടുത്ത് ക്രീസിലിറങ്ങി. ചുറ്റുമുള്ളവർ കൈയടിച്ചു പിന്തുണച്ചു.

ആദ്യ പന്ത് എംഎൽഎയ്ക്ക് നേരെ. സിക്സർ അടിക്കണമെന്ന് നിശ്ചയിച്ച് അദ്ദേഹം ബാറ്റ് വീശി. എന്നാൽ വലിയ ശബ്ദത്തോടെ എംഎൽഎ തലയിടിച്ച് നിലത്തേക്ക് വീണു. ഇതോടെ നാട്ടുകാർ താങ്ങിയെടുത്ത് വാഹനത്തിൽ ആശുപത്രിയിലേക്ക് തിരിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

എംഎൽഎ ഭൂപേന്ദ്ര സിങ്ങിന്റെ ക്രിക്കറ്റ് വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories