Share this Article
image
സസ്യങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ പുതിയ ബാക്ടീരിയ; കണ്ടുപിടിത്തവുമായി ഗവേഷണ സംഘം
New bacteria to stimulate plant growth; Research team with discovery

സസ്യങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള പുതിയ ബാക്ടീരിയയെ കണ്ടെത്തി ഗവേഷണ സംഘം.'പാന്തോയ ടാഗോറി' എന്ന് പേരിട്ടിരിക്കുന്ന ഈ ബാക്ടീരിയക്ക് കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാന്‍ വരെ കഴിവുണ്ട്.

വിശ്വഭാരതി സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് ബാക്ടീരിയയെ കണ്ടെത്തിയത്.സാഹിത്യ നൊബേല്‍ നേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാര്‍ത്ഥം പാന്തോയ ടാഗോറി എന്നാണ് ബാക്ടീരിയയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.നെല്ല്,പയര്‍,മുളക്,എന്നിവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാന്‍ ഈ സൂക്ഷ്മജീവിക്ക് സാധിക്കും.ജാര്‍ഖണ്ഡിലെ കല്‍ക്കരി ഖനികളിലെ മണ്ണില്‍ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്.വാണിജ്യാടിസ്ഥാനത്തിലുള്ള വളങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ഇതുമൂലം ചെലവ് കുറച്ച് ഉല്‍പ്പാദനം കൂട്ടാനും ഈ ബാക്ടീരിയയെക്കൊണ്ട് സാധിക്കുമെന്നും അസോസിയേഷന്‍ ഓഫ് മൈക്രോബയോളജിസ്റ്റ് ഓഫ് ഇന്ത്യ അറിയിച്ചു.

പൊട്ടാസ്യവും ഫോസ്ഫറസും ലയിപ്പിച്ച് നൈട്രജന്‍ സ്ഥിരീകരണം നടത്തുകയും അമോണിയ ഉണ്ടാക്കുകയും അതുവഴി സുസ്ഥിര വളര്‍ച്ചയ്ക്ക് ആവശ്യമായ മൂന്ന് ധാതുക്കളും വേണ്ട രൂതിയില്‍ നല്‍കി ചെടികളുടെ വളര്‍ച്ചയെ ഈ ബാക്ടീരിയ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.കാര്‍ഷിക മേഖലയില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ വരെ ഈ പ്രത്യേകതരം ബാക്ടീരിയയ്ക്ക് സാധിക്കുമെന്ന് ഗവേഷക സംഘം പറയുന്നു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories