നാല് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഏവരും ഉറ്റുനോക്കുന്നത് രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാവും എന്ന് തന്നെയാണ്.രാജാസ്ഥാനിലെ യോഗി ആയി മഹന്ത് ബാലക് മുഖ്യമന്ത്രി പഥം ഉറപ്പിച്ചാന്‍ 2024 ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിന് മുന്‍പ് യുപി മോഡൽ പരീക്ഷണം തന്നെയാവും ബിജെപി ലക്ഷ്യമിടുക.
രാജസ്ഥാനില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുമ്പോള്‍ വസുന്ധര രാജസിന്ധ്യയെ ബിജെപിക്ക് അവഗണിക്കാന്‍ കഴിയില്ല.എന്നാല്‍ ബിജെപി ജയമുറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നായി ഉയര്‍ന്നിരിക്കുകയാണ് മഹന്ത് ബാലക് നാഥിന്റേത്.അരനൂറ്റാണ്ടിനിടയില്‍ തിജാര മണ്ഡലത്തില്‍ ഒരുതവണ മാത്രം ജയിച്ച ചരിത്രം മാറ്റിമറിക്കാന്‍ ,ആള്‍വാറിലെ എം.പി യായിരിക്കെതന്നെ ബാലക് നാഥിനെ ബിജെപി മത്സരിപ്പിക്കുമ്പോള്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.ഇതിനകം തന്നെ ശ്രദ്ധേയനായ രാജാസ്ഥാനിലെ യോഗി എന്ന് വിശേഷിക്കപ്പെടുന്ന 39 കാരന് യോഗി ആദിത്യനാഥുമായി സാമ്യം ഏറെയാണ്.
ഹരിയാനയിലെ ബാബ മസ്ത്‌നാഥ് മഠത്തില്‍ പ്രവര്‍ത്തനം.കാവി തലക്കെട്ടും ക്ലീന്‍ ഷേവുമായി ഗൗരവത്തിലെത്തുന്ന ബാലക് നാഥിനായി തിജാരയില്‍ പ്രചരണത്തിന് ആദ്യം എത്തിയതും യോഗിയായിരുന്നു.വസുന്ധര രാജസിദ്ധ്യയും കേന്ദ്രനേതാക്കളും പരസ്പരം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ രാജാസ്ഥാനിലെ അടുത്ത ബിജെപി മുഖ്യമന്ത്രിക്കായി മുന്‍തൂക്കം ഉള്ളതും മഹന്ത് ബാലക് നാഥിന് തന്നെയാണ്.എന്നാല്‍ വസുന്ധര രാജസിന്ധ്യയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീനം ബിജെപിക്ക് വെല്ലുവിളിയാവും എന്നതും തീര്‍ച്ച.അര്‍ജുന്‍ റം മേഘ്വാല്‍,ഗജേന്ദ്രസിംഗ് ഷഗാവത്ത്,സതീഷ് പൂനിയ,സിപി ജോഷി,ഓം ബിര്‍ള എന്നിവരാണ് ബാലക് നാഥിന് പുറമേ ബിജെപി ഉയര്‍ത്തികാട്ടുന്ന മറ്റ് പേരുകള്‍.