Share this Article
ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാര്‍; ചിത്രം കുട്ടിയെ കാണിച്ചു; മൂന്നു പേരെയും AR ക്യാമ്പിലെത്തിച്ചു
വെബ് ടീം
posted on 01-12-2023
1 min read
kollam-child-missing-case-accused-in-kollam-ar-camp

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പിടിയിലായത് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത്  കെ.ആർ.പത്മകുമാറും ഭാര്യയും മകളും. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. കുട്ടിയുടെ  പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കാരണമെന്ന് പ്രതികള്‍.  ഉച്ചയ്ക്ക് 2.30 ന് ‌തെങ്കാശി പുളിയറയില്‍ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് പ്രതികളെ പിടികൂടിയത്.  മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ചു. പൊലീസ് സംഘം വീട്ടിലെത്തി പിടിയിലായവരുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചു. 

അതേസമയം, പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കേബിള്‍ടിവി, ബേക്കറി ബിസിനസ് നടത്തിയിരുന്നു, ക്രിമിനല്‍ പശ്ചാത്തലമില്ല. നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. കാറുകള്‍ സമീപകാലത്ത് വാങ്ങിയതെന്നും നാട്ടുകാര്‍. നഴ്സിങ് മേഖലയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാര്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories