Share this Article
ഇന്ന് എഎം ആരിഫും തോമസ് ചാഴിക്കാടനും പുറത്ത്; സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ 143 ആയി
വെബ് ടീം
posted on 19-12-2023
1 min read
LOKSABHA mps suspended


ന്യൂഡൽഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ തുടരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനെയും എ.എം ആരിഫിനെയും പുറത്താക്കി. പോസ്റ്റര്‍ ഉയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി. ഇതോടെ 143 എംപിമാരാണ് സസ്‌പെന്‍ഷനിലായത്. ഇതില്‍ ലോക്‌സഭയില്‍ മാത്രം 97 എംപിമാരാണ് സസ്‌പെന്‍ഷന്‍ നേരിട്ടത്.  പാര്‍ലമെന്റ് സുരക്ഷ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടിപറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് എംപിമാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍ നേരിട്ടത്.

ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്ത കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories