Share this Article
ഡോ.ഷഹനയുടെ മരണം; പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം

ഡോ. ഷഹന ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് ജാമ്യം നല്‍കി ഹൈക്കോടതി. റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നല്‍കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

റുവൈസ് വിദ്യാർത്ഥിയാണെന്ന കാര്യവും കോടതി പരിഗണിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. 

ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ്  സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories