സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയർന്നു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഇന്നലെ 128 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ സംസ്ഥാനത്ത് രോഗവ്യാപനമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല
നവംബർ, ഡിസംബർ മാസങ്ങളിൽ കോവിഡ് കേസുകളിൽ വർദ്ധനയുണ്ടാകുമെന്ന വിലയിരുത്തൽ ആരോഗ്യ വകുപ്പിന് ഉണ്ടായിരുന്നു.രാജ്യത്തെ മൊത്തം ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 90 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും എന്നാൽ നിലവിൽ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. അതേസമയം സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിൽ കൊവിഡ് ബോധവത്ക്കരണം ആരംഭിച്ചു. കേരളത്തില്‍ കൊവിഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി.