ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ (MoIB) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC), നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ചേർന്ന് ഇന്ത്യയിലെ വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കായി സംഘടിപ്പിച്ച അപ്‌സ്കില്ലിംഗ് പ്രോഗ്രാം ആണ് "ദ വോയ്‌സ്‌ബോക്‌സ്".
ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ - ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, എന്നിവിടങ്ങളിൽ വെച്ച് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നീ 8 ഭാഷകളിൽ ഓരോ ബാച്ചിലും 30 ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പ്രാഥമിക സ്ക്രീനിംഗിലൂടെ 210 തിരെഞ്ഞെടുത്ത് “വോയ്‌സ്‌ബോക്‌സ്” പ്രോഗ്രാം റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് (ആർപിഎൽ) 5 ദിവസത്തെ പരിശീലനം നൽകി ,തുടർന്ന് മൂല്യനിർണ്ണയവും(ഓൺലൈൻ ടെസ്റ്റ്,വോയ്സ് ഓഡിഷൻ), നടത്തിയാണ് 8 പേരെ 8 ഭാഷകളിലായി ഇന്ത്യയിൽ നിന്ന് തിരെഞ്ഞെടുത്തത്.ഗോവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് 21/11/2024 ന് തിരെഞ്ഞെടുക്കപ്പെട്ടവർക്ക് പുരസ്കാരം നൽകി .