രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പൂരില്‍ നിന്നും മുംബൈയിലേക്കാണ് യാത്ര.ഇന്ത്യയുടെ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര. രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ജനുവരി പതിനാലിന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് 20 ന് മുംബൈയിലാണ് അവസാനിക്കുക. ഇംഫാലില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് റാലി ഫ്‌ലാഗ് ഓഫ് ചെയ്യുക. 65 ദിവസം കൊണ്ട് യാത്ര 6200 കിലോമീറ്റര്‍ താണ്ടും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ യാത്ര കടന്നുപോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്. 150 ദിവസം കൊണ്ട് 4500 കിലോമീറ്ററായിരുന്നു ഭാരത് ജോഡോ യാത്രയില്‍ പിന്നിട്ടത്. 2022 സെപ്റ്റംബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ജനുവരി 30ന് ജമ്മുകശ്മീരിലാണ് അവസാനിച്ചത്.