ഇസ്രയേല്‍ -ഹമാസ് യുദ്ധം കടുക്കുന്നു.താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ ഇരു പക്ഷവും പഴയതിനേക്കാള്‍ രൂക്ഷമായാണ് ആക്രമണം നടത്തുന്നത്.തെക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ ഇസ്രയേല്‍ ഖാന്‍ യൂനിസിലെ ജനവാസകേന്ദ്രങ്ങള്‍ തകര്‍ത്തു.ഖത്തറിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച പാര്‍പ്പിട സമുച്ചയം ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.അതേ സമയം മാനുഷിക ഇടവേളയ്ക്കായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരുകയാണ്.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേല്‍ തങ്ങളുടെ പ്രതിനിധികളെ തിരിച്ചു വിളിച്ചതോടെ വീണ്ടുമൊരു വെടി നിര്‍ത്തലിനുള്ള പ്രതീക്ഷകള്‍ മങ്ങി.തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിച്ചതായും ഇസ്രായേല്‍ ആക്രമണം നിര്‍ത്തി എല്ലാ പലസ്തീന്‍ തടവുകാരെയും കൈമാറുന്നതുവരെ പുനരാരംഭിക്കില്ലെന്നും ഹമാസ് വക്താവും അറിയിച്ചു.
ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15,200 കവിഞ്ഞു, 40,000 ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.