ന്യൂഡൽഹി: പാര്‍ലമെന്‍റ് അതിക്രമക്കേസ് പ്രതികള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമെന്ന് പൊലീസ്. പാര്‍ലമെന്‍റിനെതിരായ ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. പ്രധാനമന്ത്രി കുറ്റവാളിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികള്‍ പോസ്റ്റിട്ടു. പ്രധാനമന്ത്രിയെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് സമ്മാനമെന്നും എഴുതിയ ലഘുലേഖ കണ്ടെടുത്തതായും റിപ്പോർട്ട് ഗ്യാസ് കാന്‍ മുംബൈയില്‍നിന്നും ഷൂ ലഖ്നൗവില്‍നിന്നുമാണ് വാങ്ങിയതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. അറസ്റ്റിലായ നാല് പ്രതികളെയും ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
അതേ സമയം സഭാ നടപടികള്‍ തടസപ്പെടുത്തിയതിന് ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡുചെയ്ത 14 എം.പിമാരില്‍ സഭയില്‍ എത്താത്ത ഡിഎംകെ എം.പിയും. ഇക്കാര്യം വ്യക്തമായതോടെ പിശക് പറ്റിയതാണെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. 13 എം.പിമാരെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി.
ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത 14 എംപിമാരുടെ പട്ടികയില്‍ ഡി.എം.കെ എം.പി എസ്.ആര്‍ പാര്‍ഥിപന്റെ പേരും ആദ്യം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച അദ്ദേഹം സഭയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചെന്നൈയില്‍ ആയിരുന്നുവെന്നും ഡിഎംകെ എം.പിമാര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഒരാളുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പിശക് പറ്റിയെന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തിയത്.