Share this Article
ആര്‍ത്തവ വേദന ഒഴിവാക്കാൻ സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ചു; രക്തം കട്ടപിടിച്ച് 16കാരി മരിച്ചു
വെബ് ടീം
posted on 19-12-2023
1 min read
Girl Dies After Taking Contraceptive Pills To Relieve Menstrual Cramps

ലണ്ടന്‍: ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ മാറുന്നതിന് ഗര്‍ഭനിരോധന ഗുളിക കഴിച്ച 16കാരി ആഴ്ചകള്‍ക്ക് ശേഷം ചികിത്സയിലിരിക്കേ മരിച്ചു. ഗര്‍ഭനിരോധന ഗുളിക കഴിച്ച് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ  ലൈല ഖാന്‍ എന്ന പെൺകുട്ടിയാണ്ബ്രിട്ടനിൽ  മരിച്ചത്. ആര്‍ത്തവ സമയത്ത് അസ്വസ്ഥത അനുഭവപ്പെട്ട ലൈല ഖാന്റെ സുഹൃത്തുക്കളാണ് ഗര്‍ഭനിരോധന ഗുളിക നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 25നാണ് പെണ്‍കുട്ടി ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ തുടങ്ങിയത്. ഡിസംബര്‍ അഞ്ചോടെ തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഛര്‍ദ്ദിക്കാനും തുടങ്ങിയതോടെയാണ് ലൈല ഖാന്‍ ചികിത്സ തേടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

പെണ്‍കുട്ടിക്ക് കുടല്‍ അണുബാധയാണ് എന്ന പ്രാഥമിക നിഗമനത്തില്‍ ഡോക്ടര്‍ മരുന്ന് നല്‍കി. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില വഷളാവുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. അതിനിടെ ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ ലൈല ഖാനെ ഉടന്‍ തന്നെ കാറില്‍ ആശുപത്രിയില്‍ എത്തിയിരിക്കുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിന് ഡിസംബര്‍ 13ന് ശസ്ത്രക്രിയ നടത്തിയെങ്കിലും തൊട്ടടുത്ത ദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories