Share this Article
ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു
വെബ് ടീം
posted on 23-12-2023
1 min read
MAN AND THREE MONTH OLD DAUGHTER DIED IN RAJASTHAN HEATER

ജയ്പുര്‍: രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു. ഭാര്യയ്ക്കു സാരമായ പൊള്ളലേറ്റു. 

ഖൈര്‍താല്‍ തിരാജ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ദീപക് യാദവും മകള്‍ നിശികയുമാണ് അപകടത്തിനിരയായത്. ഭാര്യ സഞ്ജുവിന് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്.

ഹീറ്ററില്‍നിന്ന് മെത്തയില്‍ തീപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories