തിരുവനന്തപുരം:ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.സെനറ്റിലേക്ക് ആര്‍എസ്എസ് നേതാക്കളെ നോമിനേറ്റ് ചെയ്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തിയത്. വൈകീട്ട് 6.50ന് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഗവര്‍ണര്‍ പോകുന്ന വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധം നടത്തുകയായിരുന്നു. ഇത് കണ്ട് ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഷോഭിച്ച് ഗവർണർ.തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവർണർ വിമര്‍ശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്ഐ പ്രവര്‍ത്തകരെ ബ്ലഡ് ക്രിമിനൽസ് എന്നും വിളിച്ചു.
ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. കാറിൽ നിന്ന് റോഡിലിറങ്ങിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി അറിഞ്ഞാണോ ഈ പ്രതിഷേധം എന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് ഇത് പോലെ വരാൻ സമ്മതിക്കുമോ ? ഇതാണോ തനിക്കൊരുക്കിയ സുരക്ഷ, ക്രിമിനലുകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തനാണോ ശ്രമമെന്നും അത് വിലപ്പോവില്ലെന്നും ഗവർണർ പറഞ്ഞു.