Share this Article
30 പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ; കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടി
വെബ് ടീം
posted on 17-12-2023
1 min read
Mass suspension of opposition MPs in Lok Sabha again

ന്യൂഡൽഹി:  ലോക്സഭയിൽ പ്രതിഷേധിച്ചതിനു പിന്നാലെ വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. 30 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്.

ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. ലോക്സഭയിലെ അതിക്രമത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട 15 പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories