ഒരു മാസത്തിന് ശേഷം സര്‍വ്വീസ് പുനരാരംഭിച്ച് റോബിന്‍ ബസ്. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ മാത്രം ഉള്‍പ്പെടുത്തി കോണ്‍ട്രാക്ട് കാര്യജ് മാതൃകയിലാണ് സര്‍വ്വീസ് നടത്തുന്നത്. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട് രണ്ട് കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ബസ് പരിശോധനയ്ക്കായി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം യാത്ര തുടരാന്‍ അനവദിക്കുകയും ചെയ്തു. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി നവംബര്‍ 23നാണ് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസ് പിടിച്ചെടുത്തത്. പിഴ അടച്ചതിനെ തുടര്‍ന്ന് കോടതി മുഖേനേ ബസ് വിട്ടയക്കുകയായിരുന്നു.