Share this Article
മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി
വെബ് ടീം
posted on 11-12-2023
1 min read
 Mohan Yadav named next CM of Madhya Pradesh

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ തിരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്നുചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എമാരുടെ യോഗം. ഉജ്ജയിന്‍ സൗത്ത്‌ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്.

സാധ്യത പട്ടികയിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനടക്കമുള്ള നേതാക്കളെ മറികടന്നാണ് മോഹന്‍ യാദവിന് നറുക്ക് വീണിരിക്കുന്നത്.

ഛത്തിസ്‌ഗഡ്‌ മുഖ്യമന്ത്രിയെ ആണ്  ആദ്യം തീരുമാനിച്ചത്.ഇനി രാജസ്ഥാൻ മുഖ്യമന്ത്രിയെ കൂടി ബിജെപിയ്ക്ക് തീരുമാനിക്കാനുണ്ട് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories