കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപത്തെ കളിയാട്ട് പറമ്പത്ത് കുമാരൻ ആണ് മരണപ്പെട്ടത്. 74 വയസായിരുന്നു. ഈ മാസം 14 നാണ് കുമാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്ന് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ ജാഗ്രതാ നിർദേശം നൽകി.കൂടുതൽ പേരുമായി കുമാരൻ സമ്പർക്കം പുലർത്താത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82)യുടെ മരണവും കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. ശ്വാസ തടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകളിൽ വർധന. 24 മണിക്കൂറിനുള്ളില്‍ 280 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ കേരളത്തില്‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കേസാണ്. നിലവില്‍ കേരളത്തിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,144 ആയി. കൊവിഡ് ബാധിച്ച് ആദ്യവാരം ഒരു മരണം നേരത്തെ രേഖപ്പെടുത്തിയിരുന്നു.