മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാടും ആന്ധ്രയും അതീവ ജാഗ്രതയില്‍. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈയടക്കം നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായും വിലക്കി. ചെന്നൈ അടക്കം നാല് ജില്ലകളില്‍ പൊതു അവധിയാണ് അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈ കോടതിയും പ്രവര്‍ത്തിക്കും. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. മിഷോങ് നാളെ രാവിലെ കര തൊടുമെന്നാണ് പ്രവചനം.