Share this Article
image
സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ്
suresh gopi


മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. അതേസമയം സുരേഷ് ഗോപിക്കെതിരെ മുന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നു. 

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു സുരേഷ് ഗോപി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പ്രധാനമായും 3 ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്‌ററര്‍ ചെയ്തിരിക്കുന്നത്. അതേസമയം, മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാമനിലയത്തില്‍വെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.

സിറ്റി എ.സി.പിക്കാണ് തൃശൂര്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയത്. കഴിഞ്ഞ ദിവസം തൃശൂരില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളെയാണ് സുരേഷ് ഗോപി കൈയേറ്റം ചെയ്തത്.

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും തന്റെ വഴി സ്വന്തം അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും വ്യക്തമാക്കിയ സുരേഷ ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories