Share this Article
image
എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം; മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ
വെബ് ടീം
14 hours 3 Minutes Ago
1 min read
mg university

കൊച്ചി: മഹാത്മാ ഗാന്ധി (എംജി) സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. കളമശേരി സെയ്ന്റ്‌ പോള്‍സ് കോളജ് കെഎസ് യുവില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.

പെരുമ്പാവൂര്‍ ജയ് ഭാരത് കോളജ്, മാന്നാനം കുര്യാക്കോസ്, പൂത്തോട്ട ശ്രീനാരാണ ലോ കോളജ്,സെന്റ് മേരീസ് കോളജ് മണര്‍ക്കാട്, വൈക്കം മഹാദേവ കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ്, ചങ്ങനാശേരി എന്‍എസ്എസ് കോളജ്, മൂന്നാര്‍ ഗവണ്‍മെന്റ് കോളജ്, തൊടുപുഴ കോ- ഓപ്പറേറ്റീവ് കോളജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് തുടങ്ങി നിരവധി കോളജുകളില്‍ എസ്എഫ്‌ഐ വിജയം നേടി.

ജില്ലയില്‍ ഇതിനകം 12 ക്യാംപസുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ഡിബി പരുമല പമ്പാ കോളജ്, മാര്‍ത്തോമാ കോളജ് തിരുവല്ല, ബിഎഎം കോളജ് മല്ലപ്പള്ളി, ഐഎച്ച്ആര്‍ഡി അയിരൂര്‍, ഇലന്തൂര്‍ ഗവ. കോളജ്, ഇലന്തൂര്‍ ഗവ. ബിഎഡ് കോളജ്, മുസലിയാര്‍ കോളജ് കോന്നി, എസ്എഎസ് കോളജ് കോന്നി, വിഎന്‍എസ് കോളജ് കോന്നി, എസ്എന്‍ഡിപി കോളജ് കോന്നി, സെന്റ് തോമസ് കോളജ് തവളപ്പാറ, സെന്റ് തോമസ് കോളജ് റാന്നി എന്നീ കോളജുകളിലാണ് എസ്എഫ്ഐ മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

17ന് തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് 23ലേക്ക് സര്‍വകലാശാല മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ വിജയം നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories