Share this Article
image
സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം 'പല്ലൊട്ടി 90s കിഡ്‌സ് ' റിലീസിനൊരുങ്ങുന്നു
State award-winning film 'Pallotti 90s Kids' is all set to release

സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം 'പല്ലൊട്ടി 90s കിഡ്‌സ് ' റിലീസിനൊരുങ്ങുന്നു. കണ്ണന്‍, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായ കുട്ടിക്കാലത്തിന്റെയും കഥയാണ് പല്ലൊട്ടി 90s കിഡ്‌സ്. മലയാളം കണ്ട ഏറ്റവും നല്ല സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമായ പല്ലൊട്ടി 90s കിഡ്‌സ് റിലീസിനൊരുങ്ങുന്നു. കൂടാതെ മികച്ച ബാലതാരം, മികച്ച കൂട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകന്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം കൂടിയാണിത്.

കണ്ണന്‍, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായ കുട്ടിക്കാലത്തിന്റെയും കഥയാണ് പല്ലൊട്ടി 90s കിഡ്‌സ്. ഒരുപാട് പ്രത്യേകതകള്‍ ഒത്തൊരുമിക്കുന്ന മലയാള ചലചിത്രപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ബാംഗ്ലൂര്‍ ഇന്റര്‍നേഷണന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധനേടിയതും, പതിനാലാമത് ജെ.സി ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രവും കൂടിയാണ്.ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റും ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തൊണ്ണൂറുകളുടെ ഓര്‍മ്മകളില്‍ മധുരം നിറച്ചെത്തുന്ന നൊസ്റ്റാള്‍ജിക് ചിത്രം 2024 ജനുവരി 5നാണ് തീയേറ്ററില്‍ എത്തുക. ചിത്രത്തിന്റെ കഥ- സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിന്‍ രാജ് ആണ്. മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പല്ലൊട്ടിയില്‍ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം മാസ്റ്റര്‍ ഡാവിഞ്ചിയെ തേടിയെത്തിയിരുന്നു. ബാലതാരങ്ങള്‍ക്ക് പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേശ് പ്രഭാകര്‍, നിരഞ്ജന അനൂപ് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളില്‍ പല്ലൊട്ടി 90s കിഡ്‌സില്‍ ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories