മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വയലൻസ് സിനിമയായി ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം മാർക്കോ ഡിസംബർ 20 നു തിയേറ്ററിൽ എത്തി . ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ഗംഭീര പ്രീതികരണം ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് 5കോടി ആണ് മാർക്കോ കളക്ഷൻ നേടിയത്. മലയാള സിനിമകളിൽ മാത്രമല്ല ഇന്ത്യൻ സിനിമകളിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലൻസ് രംഗങ്ങളുമായി ആണ് മാർക്കോയുടെ വരവ്. സിനിമയുടെ പ്രധാന ആകർഷണം ഉണ്ണി മുകുന്ദന്റെ സ്റ്റൈലും, അത്യുഗ്രൻ ബിജിഎമും ആണ്
.സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ്. ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നുണ്ട്.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയുടെ ദൈർഘ്യം രണ്ട് മണിക്കൂറും 25 മിനിറ്റും ആണ്.
മാർകോയുടെ സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ.
ആക്‌ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻ സിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമാണ സംരംഭമാണ്.