Share this Article
image
നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു
വെബ് ടീം
posted on 02-05-2023
1 min read
actress malavika krishnadas getting married

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ് ജ്യോതിയാണ് വരൻ. മെക്കാനിക്കൽ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്.

വിവാഹത്തിനുള്ള കൗണ്ടൗൺ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ പ്രീ-വെഡ്ഡിംഗ് ചടങ്ങുകളിലേത് എന്ന് തോന്നിപ്പിക്കുന്ന വിഡിയോയും പുറത്ത് വിട്ടിരിക്കുകയാണ്.നാടൻ ലുക്കാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. കസവു സാരിയും നീല ബ്ലൗസുമാണ് മാളവികയുടെ വേഷം. പരമ്പരാഗത രീതിയിലുള്ള വലിയ കമ്മലുകളും തിരഞ്ഞെടുത്തു. കസവുമുണ്ടും നീല ഷർട്ടുമാണ് തേജസ് പെയർ ചെയ്തത്. ചിത്രങ്ങൾക്ക് താഴെ കമന്റുമായി നിരവധി പേരാണെത്തുന്നത്. രണ്ടുപേരും മനോഹരമായിട്ടുണ്ടെന്നും നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുന്നു എന്നുമാണ് കമന്റുകൾ.

റിയാലിറ്റി ഷോ താരവും ആങ്കറും നർത്തകയുമായ മാളവിക തട്ടുംപുറത്ത് അച്യുതൽ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വെബ്‌സീരീസുകളിലും മ്യൂസിക്കൽ ആൽബത്തിലുമെല്ലാം അഭിനയിച്ചു.

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ് ജ്യോതിയാണ് വരൻ. മെക്കാനിക്കൽ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്.

വിവാഹത്തിനുള്ള കൗണ്ടൗൺ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories