28 മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് രണ്ട് ഹൊറർ ചിത്രങ്ങൾ ഉൾപ്പടെ 67 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്, മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടം ഉൾപ്പെടെയുള്ളവയാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുക.
മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ്ലോകപ്രശസ്തമായ രണ്ട് ഹൊറർ ചിത്രങ്ങൾ ഇന്ന് അർദ്ധരാത്രിയിൽ പ്രദർശിപ്പിക്കുന്നത്. ലോകത്തെ മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്‌സോർസ്സിസ്റ്റ് ,മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്‌ട്രൈപ്‌സ് എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
തീഷ്ണമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടമാണ് മേളയിലെ ഇന്നത്തെ ശ്രദ്ധേയ ചിത്രം .കൂടാതെ ജർമ്മൻ ചിത്രം ക്രസന്റോ ,അർജന്റീനിയൻ ചിത്രം ദി ഡെലിക്വൊൻസ്, ,ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ,പോളിഷ് ചിത്രം ദി പെസന്റ്സ് ഉൾപ്പെടെയുള്ളവയാണ് ഇന്ന് പ്രദർശനത്തിന് എത്തുന്ന മറ്റു ചിത്രങ്ങൾ.
വിഘ്നേഷ് പി ശശിധരൻ്റെ ഷെഹറാസാദ, നീലമുടി, സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിൻ്റെ കഥ പറയുന്ന ആനന്ദ് മൊണാലിസ മരണവും കാത്ത്, കമലിന്റെ പെരുമഴക്കാലം, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളും ഇന്ന് മേളയുടെ മാറ്റ് കൂട്ടും.