Share this Article
ഹിമാലയൻ തീർത്ഥാടനം കഴിഞ്ഞെത്തി;യു.പിയിൽ യോഗിക്കൊപ്പം ജയിലർ കാണുമെന്ന് രജനികാന്ത്‌
വെബ് ടീം
posted on 19-08-2023
1 min read
WILL WATCH JAILER MOVIE WITH UP CM YOGI SAYS RAJANIKANTH

ആരാധകരെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച് 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ് ‘ജയിലർ’. ചിത്രം ബോക്സ് ഓഫീസിൽ തകർത്തോടുമ്പോൾ  രജനികാന്ത്‌ തീര്‍ഥാടനത്തിലായിരുന്നു. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെയാണ്  ഉത്തര്‍പ്രദേശിലെത്തിയത്.

എയർപോർട്ടിലെത്തിയ രജനി താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പം ജയിലർ കാണുമെന്നും പറഞ്ഞു.

ഇതുകൂടാതെ, യുപിയിലെ ചില തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലറിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു നടന്റെ മറുപടി.

കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുപിയിലേക്കെത്തിയത്. ഏറെക്കാലമായി വരണമെന്ന് ആഗ്രഹിച്ചിരുന്ന ക്ഷേത്രമാണ് ഝാർഖണ്ഡിലെ ഛിന്നമസ്താ എന്നാണ് നടൻ പറഞ്ഞത്. ഝാർഖണ്ഡ് ​ഗവർണർ സി പി രാധാകൃഷ്ണനുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയിലെ ക്ഷേത്ര സന്ദർശനങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories