Share this Article
'തലൈവര്‍ 170' ഷൂട്ടിങ്ങിനായി തലൈവര്‍ തലസ്ഥാനത്ത്
വെബ് ടീം
posted on 03-10-2023
1 min read
THALAIVAR RAJANI IN TRIVANDRUM

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് കേരളത്തിലെത്തി. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിയ താരത്തെ എയര്‍പോര്‍ട്ട് അധികൃതര്‍ ചേര്‍ന്ന് സ്വീകരിച്ചു. തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ടി.ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ പത്ത് ദിവസം നീളുന്ന ഷെഡ്യൂളിനായാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്.

രജനികാന്ത് വരുന്നതറിഞ്ഞ് നിരവധി ആരാധകരാണ് വിമാനത്താവളത്തിന് പുറത്ത് അദ്ദേഹത്തെ കാണാന്‍ കാത്തുനിന്നത്.

രജനിയെ നേരില്‍ കണ്ടതും ആര്‍ത്തുവിളിച്ച ആരാധകരെ നോക്കി കൈകൂപ്പി വണക്കം പറഞ്ഞ ശേഷമാണ് താരം എയര്‍പോര്‍ട്ട് വിട്ടത്.

വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories