നീണ്ട പതിമൂന്ന് കൊല്ലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവതാര്‍ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.അവതാര്‍ ദ വേ ഓഫ് വാട്ടറിന്റെ ദൃശ്യ ഭംഗിയെപറ്റി വിവരിക്കാന്‍ വാക്കുകള്‍ പരതേണ്ടിവരും.
അവതാര്‍ ദ വേ ഓഫ് വാട്ടറിനായി പതിമൂന്ന് വര്‍ഷം കാത്തിരിക്കാന്‍ ജെയിംസ് കാമറൂണ്‍ എന്ന ബ്രാന്‍ഡ് നെയിമും അവതാര്‍ പാര്‍ട്ട് വണ്‍ ബാക്കി വെച്ച വിസ്മയത്തിന്റെ തുണ്ടും ധാരാളമായിരുന്നു.കാമറൂണീന്റെ ക്രിയാത്മകതയും സാങ്കേതിക മികവും ചേര്‍ത്തണച്ചപ്പോള്‍ പിറന്നത് കാഴ്ചഭംഗിയുടെ പുതിയ ചരിത്രമായിരുന്നു.
പാന്‍ഡോറയുടെ മായാലോകത്തു നിന്നും കടല്‍കാഴ്ചകളുടെ മാന്ത്രികതയിലേക്കുള്ള യാത്രയായിരുന്നു ദ വേ ഓഫ് വാട്ടര്‍. ഓരോ ഫ്രെയിമിലും മായാജാലം സൃഷ്ടിക്കാനുള്ള ജെയിംസ് കാമറൂണിന്റെ കഴിവും റസ്സല്‍ കാര്‍പെന്ററുടെ ഛായാഗ്രഹണ ഭംഗിയും ഫ്യൂഷന്‍ ക്യാമറ സിസ്റ്റ, വി.എഫ്.എക്സ്, ത്രീഡി എഫക്ട്‌സ്,ഫേഷ്യല്‍ മോഷന്‍ ക്യാപ്ച്ചര്‍ തുടങ്ങി സാങ്കേതികവിദ്യകളും കൂടിച്ചേര്‍ന്നപ്പോള്‍ രൂപം കൊണ്ടത് കണ്ണെടുക്കാനാകാത്ത ദൃശ്യാനുഭവമാണ്.