Share this Article
നടൻ അല്ലു അർജുൻ റിമാൻഡിൽ; ചഞ്ചൽഗുഡ ജയിലിലേക്ക്
വെബ് ടീം
posted on 13-12-2024
1 min read
allu in remand

ചെന്നൈ: പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.സാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലുവിനെ റിമാൻഡ് ചെയ്തത്.ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് അല്ലു അർജുനെ ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

ഭർത്താവിനും 2 ആൺമക്കൾക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട് സംഘർഷം ഉണ്ടാകുകയുമായിരുന്നു. സംഘർഷത്തിനിടയിൽ ശ്വാസംമുട്ടി തളർന്നുവീണ രേവതിക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories