ന്യൂഡൽഹി: അച്ഛനും മകനും ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ആർആർആറിലൂടെ കീരവാണി നേടിയപ്പോൾ മകൻ കാലഭൈരവ മികച്ച ഗായകനുള്ള പുരസ്‌കാരം ആർആർആറിലൂടെ നേടി.
ആർആർആർ നിരവധി പുരസ്‌കാരങ്ങൾ ആണ് ഇത്തവണ വാരിക്കൂട്ടിയത്. മികച്ച ജനപ്രിയ ചിത്രം,മികച്ച ആക്‌ഷൻ കൊറിയോഗ്രഫി,മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ,മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ) എന്നീ പുരസ്‌കാരങ്ങൾ നേടി