Share this Article
പുഷ്പ 2-വിലെ ആദ്യ ഗാനം പുറത്തിറങ്ങി
The first song from Pushpa 2 is out

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആഗസ്റ്റ് 15-നാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.2021ലാണ് പുഷ്പയുടെ ആദ്യ ഭാഗം ഇറങ്ങിയത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പുഷ്പയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ്, ദീപക് ബ്ലൂ, മലയാളത്തില്‍ രഞ്ജിത്ത് കെ ജി, ഹിന്ദിയില്‍ മിക്കാ സിങ്ങ്, ദീപക് ബ്ലൂ, കന്നഡയില്‍ വിജയ് പ്രകാശ്, ബംഗാളിയില്‍ തിമിര്‍ ബിശ്വാസ് എന്നിവരാണ്.

'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories