ദളപതി വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിജയ് കുടുംബത്തിൽ നിന്നും ഒരു വാർത്ത വരുന്നത്.വിജയ്‍യുടെ മകൻ സഞ്ജയ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. നടി ദേവയാനിയുടെ മകള്‍ ഇനിയയായിരിക്കും ചിത്രത്തില്‍ നായികയാകുക എന്നും റിപ്പോര്‍ട്ടുണ്ട്. രാജകുമാരനായിരിക്കും ജേസണ്‍ ചിത്രത്തിന്റെ സംവിധാനം. അജിത്തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും ജേസണ്‍ സഞ്‍ജയ് നായദേവയാനിയുടെ ഭര്‍ത്താവ് രാജകുമാര്‍ 1999ല്‍ സംവിധാനം ചെയ്‍തതാണ് നീ വരുവായ്. അജിത്ത് നായകനായ ചിത്രം ഹിറ്റായിരുന്നു. അജിത്തിന്റെ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം മകള്‍ ഇനിയയെ നായികയാക്കിയും വിജയ്‍യുടെ മകൻ സഞ്‍ജയ്‍യെ നായകനാക്കിയും ഒരുക്കാനാണ് രാജകുമാരൻ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇനിയ ബിരുദ വിദ്യാര്‍ഥിയാണ് ഇപ്പോള്‍.
ലിയോ സിനിമയാണ് വിജയ്‍യുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.കനാകുക എന്നും റിപ്പോര്‍ട്ടുണ്ട്.