റൊഷാക്ക് നൽകിയ ബോക്സ് ഓഫീസ് തിളക്കവും നൻപകൽ നേരത്ത് നൽകിയ അവാർഡ് തിളക്കവും മമ്മൂട്ടിയെന്ന സൂപ്പർ താരത്തിന് പൂർണ്ണ ശോഭ നൽകിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ പ്രേക്ഷക പ്രതീക്ഷ കൂടുതലാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ, ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ഇരു ചിത്രങ്ങളും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.
ജ്യോതികയാണ് കാതൽ
സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ ദി കോര്‍. 2009ല്‍ പുറത്തിറങ്ങിയ സീതാകല്യാണമാണ് ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാളി ചിത്രം. കാതല്‍ ദി കോറിലെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചെത്തുന്നു എന്നതാണ്. ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രവുമായാണ് മമ്മൂട്ടി എത്തുന്നത്. ദേവസിയുടെ ഭാര്യയായാണ് ചിത്രത്തില്‍ ജ്യോതിക വേഷമിടുന്നത്. പോള്‍സക്കറിയയും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ചിന്നു,ചാന്ദ്‌നി,സുധി കോഴിക്കോട്, ലാലുഅലക്‌സ്,മുത്തുമണി, അനഘ അക്കു,ജോസി സിജോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും സാലു കെ തോമസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നാണ് കാതല്‍ ദി കോറിന്റെ ചിത്രീകരണം ആരംഭിച്ചത്.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചത്.മമ്മൂട്ടി കമ്പനി നിര്‍മിച്ച മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍ ദി കോര്‍.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ ചിത്രത്തിന്റെ ശക്തമായ പ്രമേയത്തെഅഭിനന്ദിച്ച് തെന്നിന്ത്യന്‍ താരം സൂര്യ ട്വീറ്റ് ചെയ്തിരുന്നു.റോഷാക്കും നന്‍പകല്‍ നേരത്ത് മയക്കവുമാണ് നേരത്തെ മമ്മൂട്ടി കമ്പനി നിര്‍മിച്ചത്.
വീണ്ടും കാക്കിയിൽ മമ്മൂട്ടി
മമ്മൂട്ടിയുടെ സിനിമാനിര്‍മാണ കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായിസംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അസീസ് നെടുമങ്ങാട്,ശബരീഷ് വര്‍മ,റോണി ഡേവിഡ് എന്നിവരാണ് നാലംഗ സ്‌ക്വാഡില്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള മറ്റ് അംഗങ്ങള്‍.
കണ്ണൂര്‍ സ്‌ക്വാഡിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം ഏറെ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് കണ്ണൂര്‍സ്‌ക്വാഡ്.സണ്ണി വെയ്‌നും ഇതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂരിന് പുറമെ കാസര് ഗോഡ്, വയനാട്,എറണാകുളം, തിരുവനന്തപുരം, പാല, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു,ബെല്‍ഗാം,കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് സുഷിന്‍ ശ്യാമാണ്.
പ്രവീണ്‍ പ്രഭാകറിന്റേതാണ് എഡിറ്റിംഗ്. ദുല്‍ഖര്‍സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.എസ് ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബിഗ് ബഡ്ജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
എന്താണ് ബസൂക്ക?
ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ഡ്രാമയാണ്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്നാണ് നിർമ്മാണം.
ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാപിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം. മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം നിമേഷ് രവി. എഡിറ്റിങ് നിഷാദ് യൂസഫ്. കലാസംവിധാനം അനിസ് നാടോടി. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് ജിതേഷ് പൊയ്യ. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുജിത് സുരേഷ്. പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു.ജെ.