അവൻ തിരിച്ചു വരുന്നു. ആരാധകർ കാത്തിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എത്തുന്നു.എമ്പുരാന്‍ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം അഞ്ചിന് ആരംഭിക്കും.ലൂസിഫർ ആദ്യ ഭാഗത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്‌ക്കൊപ്പമാണ് ഇന്ന് പ്രഖ്യാപനം.
കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാനൊപ്പമുണ്ട്.ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. മലയാളം സിനിമയിലേക്ക് ലൈക്കയെ സ്വാഗതം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും 'എമ്പുരാന്‍'.
2019ല്‍ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. മുരളീ ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍ താരനിരയിലാണ് ചിത്രം എത്തുന്നത്.