രാഷ്ട്രീയ പ്രവേശന സൂചനകള്‍ നല്‍കി തമിഴ് നടന്‍ വിജയ്. ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ യോഗം വിളിച്ചിരിക്കുകയാണ് നടന്‍. അടുത്തിടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തല വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയുളള വാചകങ്ങള്‍ വിജയ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫാന്‍സ് അസോസിയേഷനുകളുടെ യോഗം വിളിച്ചിരിക്കുന്നത്.