ഇനി ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. ഉമ്മൻ ചാണ്ടിയുടെ ശബ്ദം ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്നത് കോട്ടയം നസീറാണ്. ഉമ്മൻ ചാണ്ടി തന്നെ പലപ്പോഴും നസീറിനെ കാണുമ്പോൾ ശബ്ദം നന്നായി അനുകരിക്കുന്നുണ്ടെന്നും വിമർശനങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
നേരത്തെ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ വിയോഗത്തെ തുടർന്നും കരുണാകരന്റെ ശബ്ദം അനുകരിക്കില്ലെന്ന് കോട്ടയം നസീർ തീരുമാനിച്ചിരുന്നു.