Share this Article
image
റിഹേഴ്സലിനിടെ അപകടം; വിക്രത്തിന്‍റെ വാരിയെല്ലിന് പരിക്ക്
വെബ് ടീം
posted on 03-05-2023
1 min read
Actor Vikram sustained an injury during rehearsals  of Film

വിക്രം ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന വാർത്ത. തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെ താരത്തിന് പരിക്കുപറ്റി എന്നതാണ് ആ വാർത്ത.

പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. ഈ ചിത്രത്തിൻ്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് ഇപ്പോൾ പരിക്കുപറ്റിയിരിക്കുന്നത്. വാരിയെല്ലിനാണ് പരിക്ക്. ഇതേ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

വിക്രം ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന വാർത്ത. തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെ താരത്തിന് പരിക്കുപറ്റി എന്നതാണ് ആ വാർത്ത.പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. ഈ ചിത്രത്തിൻ്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് ഇപ്പോൾ പരിക്കുപറ്റിയിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories