നേര് ' സിനിമ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതി നോട്ടീസ്.ചിത്രത്തിന്റെ റിലീസ് നാളെ നടക്കാനിരിക്കെ അടിയന്തരമായി ഇടപെടണമെന്ന ഹര്‍ജിയിലാണ് നോട്ടീസ്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസയച്ചു. ഹര്‍ജി നാളെ പത്തേകാലിന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. സിനിമ തന്റെ തിരക്കഥയുടെ മോഷണമാണെന്ന തൃശൂര്‍ സ്വദേശി ദീപു കെ. ഉണ്ണിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മോഹന്‍ലാലിനെ കൂടാതെ സംവിധായകന്‍ ജിത്തു ജോസഫ്, നടിയും അഭിഭാഷകയുമായ ശാന്തി പ്രിയ,നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഫിലിം സെന്‍സര്‍ ബോര്‍ഡ്, പൊലീസ് മേധാവിഎന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.