കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ സതി എന്ന കഥാപാത്രമായി എത്തി ശ്രദ്ധ നേടിയ ഷീല രാജ്കുമാർ വിവാഹമോചിതയാവുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഭർത്താവ് തമ്പി ചോഴനുമായി വിവാഹബന്ധം വേർപെടുത്തുന്ന വിവരം ആരാധകരെ അറിയിച്ചത്.
‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും.’’–ഭർത്താവ് ആയ ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തു. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്. 2014ലായിരുന്നു ഇരുവരുടേയും വിവാഹിത. ഭരത നാട്യ നർത്തകി കൂടിയാണ് സതി.
2013ലാണ് തമ്പി ചോഴൻ സംവിധാനം ചെയ്ത ഒരു ടെലിഫിലിമിൽ ഷീല അഭിനയിക്കുന്നത്. ഈ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ഷീല സിനിമയിൽ ശ്രദ്ധനേടുന്നതും വിവാഹത്തിനു ശേഷമാണ്. ദേശിയ പുരസ്കാരം നേടിയ ടു ലെറ്റ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് ഷീലയായിരുന്നു. അസുരവധം, നമ്മ വീട്ട് പിള്ളൈ, മണ്ടേല തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.