ഒരു കയ്യിൽ മെഷീൻ ഗണ്ണും മറുകയ്യിൽ ചുറ്റികയുമേന്തി കാറിനുമുകളിൽ കയറി പിന്തിരിഞ്ഞുനിൽക്കുന്ന നായകന്റെ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. റമ്പാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് നടൻ ചെമ്പൻ വിനോദാണ്.
ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് പൂജാ ചടങ്ങിൽ ചെമ്പൻ വിനോദ് പറഞ്ഞു. മോഹൻലാൽ അവതരിപ്പിക്കുന്ന റമ്പാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരാണ്.
സമീർ താഹിറാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീത സംവിധാനവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. മസ്ഹർ ഹംസയാണ് പ്രൊഡക്ഷൻ ഡിസൈൻ. റോണക്സ് സേവ്യറാണ് മേക്കപ്പ്. ചെമ്പൻ വിനോദ്, ഐൻസ്റ്റീൻ സാക് പോൾ, ഷൈലേഷ് ആർ സിംഗ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.